സല്‍മാന്റെ മുന്‍ അംഗരക്ഷകന്‍ അറസ്റില്‍
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ മുന്‍ അംഗരക്ഷകന്‍ രവീന്ദ്ര പാട്ടിലിനെ മുംബൈ പൊലീസ് അറസ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്. സല്‍മാന്‍ കാര്‍ ഓടിച്ചുകയറ്റി ഒരാളെ കൊന്ന കേസിലെ മുഖ്യസാക്ഷിയാണ് ഇയാള്‍. കോടതിക്ക് മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജാമ്യില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
2002 സപ്തംബര്‍ 28ന് ബാന്ദ്രയിലെ ഒരു ബേക്കറിയിലേക്ക് കാര്‍ ഓടിച്ചുകയറ്റി ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സല്‍മാന്‍.
വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം ഇയാളെ കാണാതായതിനു ശേഷം മഹാബലേശ്വരത്തു നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications