ഹിസ്ബുള്‍ തലവന്‍ പാക് അധീന കശ്മീരില്‍ അറസ്റില്‍
ശ്രീനഗര്‍: പാക് അധീന കശ്മീരിലെ മുസാഫറബാദില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പെടെ എട്ടു തീവ്രവാദികള്‍ അറസ്റിലായി.
ഹിസ്ബുള്‍ മുജാഹിദ്ദാന്‍ സൂപ്പര്‍ കമാന്ററും യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് യൂസഫ്ഷാ എന്ന സയിദ് സലാഹുദ്ദീനാണ് പിടിയിലായത്. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വിദേശ നയത്തോട് പ്രതിഷേധിച്ചതിന് ഏതാനും ദിവസം മുമ്പാണ് ഭീകകരെ അറസ്റ് ചെയ്തത്.
രണ്ടു ദിവസം നീണ്ടുനിന്ന മുഷറഫ് വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികള്‍ പിന്‍മാറാത്തതിനെ തുടര്‍ന്നാണ് അറസ്റുണ്ടായത്.












Click it and Unblock the Notifications