തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗളയ്ക്കെതിരെ എന്‍ഡിഎ പരാതി നല്‍കും
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമുണ്ടെന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗളയെ നീക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് പരാതി നല്‍കും. ഇരുന്നൂറിലേറെ എംപിമാര്‍ ഒപ്പുവച്ച നിവേദനം ഈയാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
ലോക്സഭയിലെയും രാജ്യസഭയിലെയും 225 എംപിമാര്‍ നിവേദനത്തില്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ടെന്ന് ബിജെപി ലോക്സഭാ ഉപനേതാവ് വി.കെ.മല്‍ഹോത്ര പറഞ്ഞു. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച തെലുങ്കുദേശവുമായും എഐഎഡിഎംകെയുമായും ചര്‍ച്ച നടന്നുവരികയാണ്.
ഫിബ്രവരി 14ന് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം രാഷ്ട്രപതിയെ കണ്ട് ചൗളയെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications