സഹീറയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മുംബൈ: വ്യാജമൊഴി നല്‍കിയതിന് ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച സുപ്രിം കോടതി വിധിയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് കോടതിയില്‍ കീഴടങ്ങിയ ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിനെ മാര്‍ച്ച് 13 തിങ്കളാഴ്ച പൊലീസ് മുബൈ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
കോടതിയില്‍ കീഴടങ്ങുമ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ ഒരു ജയിലിലേക്ക് അയക്കണമെന്നും ജീവന് ഭീഷണിയുണ്ടാവുമെന്നതിനാല്‍ ഗുജറാത്തിലെ ജയിലിലേക്ക് അയക്കരുതെന്നും അപേക്ഷിച്ചിരുന്നു.
സഹീറയെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്ത കോടതി ഈ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നതിന് മാര്‍ച്ച് 12ന് അവരെ കോടതിക്കു മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications