എം.എ.ജോണിനെ ഡിഐസി പുറത്താക്കി
തിരുവനന്തപുരം: ഡിഐസിയുടെ വൈസ് പ്രസിഡന്റ് എം.എ.ജോണിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ നടപടികളും പ്രസ്താവനകളുമാണ് പുറത്താക്കലിന് കാരണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചു.
യുഡിഎഫുമായി സഹകരണം സംബന്ധിച്ച് തീരുമാമെടുക്കുന്നതിനു മുമ്പേ യുഡിഎഫുമായി ധാരണയുണ്ടായാല്‍ പാര്‍ട്ടി പിളരുമെന്ന് ജോണ്‍ പ്രസ്താവന നടത്തി. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. ഇടതുനേതാക്കളുമായി ബന്ധപ്പെട്ട ജോണ്‍ അവരുടെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറാണെന്നും വാര്‍ത്തകള്‍ വന്നു.
ഡിഐസി നിര്‍വാഹകസമിതി ഏകകണ്ഠമായാണ് ജോണിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications