20ന് ശേഷം ചര്‍ച്ചയില്ലെന്ന് ഡിഐസി
തിരുവനന്തപുരം: മാര്‍ച്ച് 20നു ശേഷം ആരുമായും ചര്‍ച്ചയില്ലെന്നും ചിഹ്നം മാറി മത്സരിക്കില്ലെന്നും ഡിഐസി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും മത്സരിക്കമമെന്ന ഡിഐസി നിലപാടില്‍ മാറ്റമില്ല. എന്നാല്‍ തങ്ങളുമായി ചര്‍ച്ചക്ക് യുഡിഎഫിലെ ഘടക കക്ഷികള്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ അവരെ നിരുത്സാഹപ്പെടുത്തുന്നില്ല. പക്ഷേ സീറ്റ് ധാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും മാര്‍ച്ച് 20നു ശേഷം ആരുമായും ചര്‍ച്ചയില്ലെന്നും ഡിഐസി യോഗത്തിനു ശേഷം പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.
20 ന് ചേരുന്ന കണ്‍വെന്‍ഷനോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പിന്നെ ആരുമായും കൂട്ടുകെട്ടുണ്ടാക്കില്ല. പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുന്നത്.
140 സീറ്റിലും മത്സരിച്ചാല്‍ താനും മത്സരംരഗത്തുണ്ടാകുമെന്ന് മുരളി പറഞ്ഞു. ഡിഐസിയുടെ നേതാവ് സോണിയാഗാന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications