മുസ്ലിം ലീഗ് ഡിഐസിയുമായി ചര്‍ച്ച തുടരും
കോഴിക്കോട്: ഡിഐസിയുമായി ചര്‍ച്ച തുടരാന്‍ മാര്‍ച്ച് 12 ഞായറാഴ്ച ചേര്‍ന്ന മുസ്ലിം ലീഗം പ്രവര്‍ത്ത സമിതി യോഗം തീരുമാനിച്ചു. ഡിഐസിയെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ലീഗ് പ്രവര്‍ത്തക സമിതി ശുപാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഡിഐസിയുമായി നടത്തുന്ന ചര്‍ച്ചകളെ കുറിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വിശദീകരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയവും തിരഞ്ഞെടുപ്പിനുള്ള പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരണവും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബലി മുഹമ്മദ് തങ്ങളുടെ അന്തിമ തീരുമാനത്തിന് വിട്ടു. ഞായറാഴ്ച രാവിലെ 10.30ന് തുടങ്ങിയ യോഗം ഒരു മണിക്കൂറിനുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി പിരിഞ്ഞു.
ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കു പുറമെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കള്‍ പങ്കെടുത്തു.












Click it and Unblock the Notifications