ഓഹരി സൂചിക 10,850 പോയിന്റ് കടന്നു
മുംബൈ: മുംബൈ ഓഹരി എക്സ്ചേഞ്ചിന്റെ ചരിത്രത്തിലാദ്യമായി സൂചിക 10,850 പോയിന്റ് കടന്നു. വിദേശ ധനസ്ഥാപനങ്ങള്‍ ബ്ലൂ ചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നതാണ് ഓഹരി വിപണിയിലെ കുതിച്ചുചാട്ടത്തിന് കാരണം.
തിങ്കളാഴ്ച വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക 93,52 പോയിന്റ് ഉയര്‍ന്ന് 10,858,68 പോയിന്റിലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 3200 പോയിന്റ് കടന്നു. 28.30 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 3212.20 എന്ന പുതിയ ഉയരത്തിലെതതി.
ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റീല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഓട്ടോ, ഭെല്‍, സത്യം കമ്പ്യൂട്ടേഴ്സ്, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications