എയര്‍ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി
ദില്ലി: ദില്ലിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. ദില്ലി വിമാത്താവളത്തില്‍ നിന്നും പുറപ്പെട്ടയുടനെ വിമാനത്തിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്റിംഗ് വേണ്ടിവന്നത്.
വിമാനം പുറപ്പെട്ടതിനു ശേഷമാണ് ദില്ലി വിമാനത്താവളത്തില്‍ ഊരിത്തെറിച്ച ടയറിന്റെ ഭാഗങ്ങള്‍ കണ്ടത്. ദില്ലിയില്‍ നിന്നും മുംബൈ വഴി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്ന വിമാനത്തില്‍ 256 യാത്രക്കാരും 14 ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.












Click it and Unblock the Notifications