ദില്ലിയിലെ ആര്‍എസ്എസ് ഓഫീസില്‍ ബോംബ് ഭീഷണി
ദില്ലി: ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യയുടെ ദില്ലിയിലെ ഓഫീസില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച ഓഫീസില്‍ സ്ഫോടനമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് ഓഫീസ് സ്ഥിതി ചെയ്യുന്ന കേശവ്കുഞ്ച് ബില്‍ഡിംഗിലെ ഒരു ചേംബര്‍ പൊലീസ് ഒഴിപ്പിച്ചു.
പാഞ്ചജന്യ ഓഫീസ് തിങ്കളാഴ്ച തകര്‍ക്കുമെന്ന ഫോണ്‍ സന്ദേശം ഡെബ്റ്റ് റികവറി ട്രിബ്യൂണലിലെ ഒരു ഉദ്യോഗസ്ഥനാണ് ലഭിച്ചത്. ഡെബ്റ്റ് റികവറി ട്രിബ്യൂണല്‍ ഓഫീസും കേശവ്കുഞ്ച് ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെല്ലായിടത്തും പൊലീസ് തിരച്ചില്‍ നടത്തി.












Click it and Unblock the Notifications