സിപിഎം തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളെ നിശ്ചയിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാകും.
കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കുന്നതിനോട് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വി.എസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന അഭിപ്രായത്തില്‍ നിന്നും സിപിഎം കേന്ദ്രനേതൃത്വത്തിന് പിന്നോട്ടുപോകേണ്ടിവന്നത്. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അന്തിമതീരുമാനമെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പറഞ്ഞതായി അറിയുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വി.എസ് മത്സരിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തനിക്കെതിരായ നീക്കങ്ങളില്‍ മനംമടുത്തെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വി.എസ് പിബി യോഗത്തില്‍ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി വി.എസ്, പിണറായി പക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കെ ഇരുവരെയും തിരഞ്ഞെടുപ്പു രംഗത്തു നിന്ന് മാറ്റിനിര്‍ത്തി വിഭാഗീയതക്ക് കടിഞ്ഞാണിടുക എന്ന തീരുമാനം കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കാനാണ് സാധ്യത. പകരം എസ്.രാമചന്ദ്രന്‍പിള്ള, പാലൊളി മുഹമ്മദുകുട്ടി തുടങ്ങിയ നേതാക്കളില്‍ ആരെങ്കിലുമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത.












Click it and Unblock the Notifications