മൂടല്‍മഞ്ഞ്: ദില്ലിയില്‍ വിമാനങ്ങള്‍ വൈകി
ദില്ലി: മൂടല്‍മഞ്ഞ് കാരണം ദില്ലിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്കൂറോളം തടസപ്പെട്ടു.
രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെയാണ് ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. ഒമ്പത് മണിക്കു ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു.
കൊല്‍ക്കത്ത, ചെന്നൈ, ജയ്പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകി. അതേ സമയം അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടിട്ടില്ല.












Click it and Unblock the Notifications