കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണസി സ്ഫോടനം: പങ്കില്ലെന്ന് ലഷ്കര്‍

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: വാരണസിയില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കില്ലന്ന്െ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയിബ.

സ്ഫോടനക്കേസില്‍ ഉത്തര്‍പ്രദേശിലും ഗോവയിലും അറസ്റിലായവരുമായി ലഷ്കര്‍ ഇ തോയിബക്ക് യാതൊരു ബന്ധവുമില്ലെന്ന് ലഷ്കര്‍ വക്താവ് അബു ഹുസൈഫ അറിയിച്ചു. കാശ്മീരിലെ ജിഹാദിനെ അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്ഫോടനങ്ങളെന്ന് വക്താവ് പറഞ്ഞു.

രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ നടക്കുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ രഹസ്യ ഏജന്‍സികളാണെന്നും ലഷ്കര്‍ വക്താവ് ആരോപിച്ചു.

നേരത്തെ ലഷ്കര്‍ ഇ കഹാര്‍ എന്ന സംഘടന വാരണിസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X