Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് എഐഎഡിഎംകെ

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലപരിധി കൂട്ടണമെന്ന സുപ്രിം കോടതി ഉത്തരവ് മറികടക്കാനായി കേരള ഡാം സുരക്ഷാ നിയമം ഭേദഗതി ചെയ്യാനുള്ള കേരള നിയമസഭയുടെ നീക്കം പ്രധാനമന്ത്രി ഇടപെട്ട് തടയണമെന്ന് എഐഎഡിഎംകെ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ ശൂന്യവേളയില്‍ എഐഎഡിഎംകെ നേതാവ് പി.ജി.നാരായണനാണ് മാര്‍ച്ച് 14 ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് നിയമനിര്‍മാണം നടത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് ഉന്നയിച്ചത്. ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് സഭ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്ന് നാരായാണന്‍ ആവശ്യപ്പെട്ടു.

നിയമനിര്‍മാണ നീക്കത്തോടുള്ള എഐഎഡിഎംകെയുടെ എതിര്‍പ്പിനെതിരെ കേരളത്തില്‍ നിന്നുള്ള അംഗം എ.കെ.ആന്റണി ശക്തമായി രംഗത്തു വന്നു. സര്‍വകക്ഷി യോഗത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്നും ഭരണകക്ഷി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല ഇതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഡാമിന്റെ ജലനിരപ്പ് കൂട്ടുന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുട ജീവിതം അപകടപ്പെടുത്തുമെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ നടപടികളില്‍ ഇടപെടാന്‍ രാജ്യസഭയ്ക്ക് അവകാശമില്ലെന്ന് സിപിഎം അംഗം നീലോത്പല്‍ വാസു അഭിപ്രായപ്പെട്ടു. ഇത് ബസുവും എഐഎഡിഎംകെ അംഗം ഡോ.കെ.മലൈസ്വാമിയും തമ്മില്‍ കടുത്ത വാക്കേറ്റത്തിനിടയാക്കി.

അല്പസമയത്തിനു ശേഷം എഐഎഡിഎംകെ അംഗങ്ങള്‍ വീണ്ടും പ്രശ്നമുന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+