സഹീറ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു
മുംബൈ: വ്യാജമൊഴി നല്‍കിയതിന് സുപ്രിം കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിനെ മാര്‍ച്ച് 13 തിങ്കളാഴ്ച മുംബൈയിലെ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. കോടതി മുറിയില്‍ സഹീറ പൊട്ടിക്കരഞ്ഞു.
തനിക്ക് കോടതി മുമ്പാകെ രഹസ്യമായി ചിലത് ബോധിപ്പിക്കാനുണ്ടെന്ന് സഹീറ കണ്ണീരോടെ പറഞ്ഞപ്പോള്‍ ജസ്റിസ് അഭയ് ദീക്ഷിത് കോടതിയിലുണ്ടായിരുന്ന എല്ലാവരോടും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഹീറയ കോടതി മുമ്പാകെ രഹസ്യമായി തനിക്കു പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി.
തന്നെ മഹാരാഷ്ട്രയിലെ ഏതെങ്കിലും ജയിലിലേക്ക് അയക്കണമെന്നും ഗുജറാത്തിലെ ജയിലിലേക്ക് അയച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്നും കാണിച്ച് സഹീറ നല്‍കിയ അപേക്ഷയിന്മേല്‍ കോടതി തിങ്കളാഴ്ച തീരുമാനം അറിയിക്കും.












Click it and Unblock the Notifications