കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല തുടങ്ങി. ദേവിക്ക് പൊങ്കാലയിടാന്‍ ആറ്റുകാല്‍ ക്ഷേത്രത്തിനും സമീപപ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് എത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ പാട്ടുപുരയ്ക്ക് സമീപമുള്ള പണ്ടാര അടുപ്പില്‍ തീ തെളിച്ചതോടെയാണ് പൊങ്കാല മഹോത്സവം തുടങ്ങിയത്. ശ്രീകോവിലില്‍ ദീപം തെളിച്ചതിനു ശേഷം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും അടുപ്പ് തെളിയിച്ചു. പിന്നീടാണ് പണ്ടാര അടുപ്പില്‍ തീ തെളിച്ചത്.

രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പരിസരം മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ വീഥികളില്‍ വരെ പൊങ്കാലയിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ദേവിക്ക് നിവേദ്യമര്‍പ്പിക്കുന്ന ഭക്തിമുഹൂര്‍ത്തത്തില്‍ പങ്കുകൊള്ളാനായി ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസം തന്നെ സമീപ ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തെത്തിയിരുന്നു.

ഉച്ചയ്ക്ക് 3.15ന് പുണ്യാഹം തളിക്കും. 150 ശാന്തിക്കാരാണ് ഈ കര്‍മത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. പൊങ്കാലയ്ക്കു ശേഷം ആറ്റുകാലമ്മയെ പുറത്തേക്കെഴുന്നള്ളിക്കും. മണക്കാട് ശ്രീധര്‍മ ക്ഷേത്രത്തിലേക്കാണ് അമ്മയുടെ എഴുന്നള്ളിപ്പ്. അവിടെ നിന്നും നാളെ ഉച്ചയോടെ പ്രദക്ഷിണി കഴിഞ്ഞ് അമ്മ ആറ്റുകാലില്‍ തിരിച്ചെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X