കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐസി: തീരുമാനം കെപിസിസിക്ക് വിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി ധാരണയുണ്ടാക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റ് കെപിസിസിക്ക് വിട്ടു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി മാര്‍ച്ച് 13 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് കെപിസിസി അന്തിമതീരുമാനമെടുക്കാന്‍ നിര്‍ദേശമുണ്ടായത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.

ചര്‍ച്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചെന്നിത്തല സോണിയയെ ധരിപ്പിച്ചു. ഡിഐസി പ്രശ്നത്തില്‍ സംസ്ഥാനത്തെ വിവിധ നേതാക്കള്‍ക്കുള്ള അഭിപ്രായവും ചെന്നിത്തല സോണിയയെ അറിയിച്ചു.

ഡിഐസിയുമായുള്ള ബന്ധത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അനുകൂല നിലപാടാണുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. ഡിഐസിയുമായി സഖ്യമാണോ സീറ്റ് ധാരണയാണോ വേണ്ടതെന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിഐസിയോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന് വ്യക്തതയില്ലാത്തതിനെ തുടര്‍ന്നാണ് പ്രശ്നം വീണ്ടും സോണിക്കു മുന്നില്‍ വന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X