പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കാരാട്ട്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. എന്നാല്‍ അച്യുതാനന്ദന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം സംസ്ഥാന കമ്മിറ്റിയായിരിക്കും തീരുമാനിക്കുന്നതെന്ന് കാരാട്ട് വ്യക്തമാക്കി.
കാരാട്ടിന്റെ ഈ പ്രസ്താവനയോടെ വി.എസ്.അച്യുതാനന്ദന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. പിബി അംഗമെന്ന നിലയില്‍ അച്യുതാനന്ദന്‍ മാത്രം മത്സരിക്കുന്നതിനോടും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോടും കടുത്ത എതിര്‍പ്പാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. പിണറായി പക്ഷത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന കമ്മിറ്റി വി.എസിന് അനുകൂലമായ തീരുമാനമെടുക്കില്ലെന്ന് തീര്‍ച്ചയാണ്.












Click it and Unblock the Notifications