ചെന്നിത്തല സോണിയയെ കാണും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാര്‍ച്ച് 13 തിങ്കളാഴ്ച ചര്‍ച്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സോണിയയ്ക്ക് ചെന്നിത്തല നല്‍കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി സഹകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സോണിയയുമായി ചെന്നിത്തല ചര്‍ച്ച ചെയ്യും.
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 25-നു മുമ്പ് പൂര്‍ത്തിയാകുമെന്ന് ചെന്നിത്തല പറഞ്ഞു. ഡിഐസിയെ യുഡിഎഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ ചര്‍ച്ചകളുടെ ഫലം അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications