മിലൊസെവിച്ച് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിചാരണ നേരിടവെ ജയിലിലെ സെല്ലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മുന്‍ യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മിലൊസെവിച്ചിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച മിലൊസെവിച്ചിന്റെ മൃതശരീരം കുടുംബാംഗങ്ങള്‍ക്ക് കൈമാറും. മിലൊസെവിച്ചിന്റെ വിധവയും സഹോദരനും മോസ്കോയിലും മകള്‍ സെര്‍ബിയയിലുമാണ് താമസിക്കുന്നത്.
തൊണ്ണൂറുകളില്‍ നടന്ന ബാള്‍ക്കന്‍ യുദ്ധത്തില്‍ വംശീയ ഹത്യ നടത്തിയതിന്റെ പേരില്‍ യുദ്ധക്കുറ്റവാളിയാക്കപ്പെട്ട് വിചാരണ നേരിടുകയായിരുന്നു മിലൊസെവിച്ച്. ശനിയാഴ്ചയാണ് ഹേഗിലെ ജയിലില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കാണപ്പെട്ടത്.












Click it and Unblock the Notifications