സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ ടവറുകള്‍ പങ്കുവയ്ക്കണമെന്ന് നിര്‍ദേശം
ദില്ലി: സെല്ലുലാര്‍ സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടവറുകള്‍ പങ്കുവയ്ക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവച്ചു.
കൂടുതല്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനു പകരം ടവറുകള്‍ പങ്കുവയ്ക്കുന്ന നടപടിക്ക് സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ തയ്യാറാകണമെന്ന് കമ്യൂണിക്കേഷന്‍ മന്ത്രി ദയാനിധി മാരന്‍ നിര്‍ദേശിച്ചു.
ടവറുകള്‍ പങ്കുവയ്ക്കുന്നത് ചെലവ് കുറയ്ക്കാനും കവറേജ് മെച്ചപ്പെടുത്താനും സഹായിക്കും. ഇപ്പോള്‍ മൊബൈല്‍ ഓപ്പറേറ്റര്‍ മാത്രം സിഗ്നലുകള്‍ക്കായി സ്വന്തം ടവറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ദില്ലി, മുംബൈ എന്നീ നഗരങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ടവറുകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയേക്കും. ഇതോടെ മൊബൈല്‍ വരിക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട കവറേജ് ലഭ്യമാകും.












Click it and Unblock the Notifications