മുംബൈ ഓഹരി സൂചികയില്‍ ഇടിവ്
മുംബൈ: തിങ്കളാഴ്ച പുതിയ റെക്കോഡ് ഉയരം കണ്ടെത്തിയ ഓഹരി സൂചിക ചൊവ്വാഴ്ച 27 പോയിന്റ് ഇടിഞ്ഞു.
തിങ്കളാഴ്ച 10,803.71 പോയിന്റില്‍ ക്ലോസ് ചെയ്ത ചൊവ്വാഴ്ച 10,796.82 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയത്. ആദ്യത്തെ അരമണിക്കൂര്‍ വ്യാപത്തിനുള്ളില്‍ 10,761 പോയിന്റിലേക്ക് താണ സൂചിക പിന്നീട് 10,776ലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 3,197 പോയിന്റ് ആയി താഴ്ന്നു.
വിപ്രോ, സത്യം കമ്പ്യൂട്ടേഴ്സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ഭാരതി ടെലി, ഹിന്‍ഡാല്‍കോ, മാരുതി, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റീല്‍ എന്നീ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.


Click it and Unblock the Notifications