മുംബൈ ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: തിങ്കളാഴ്ച രാവിലത്തെ നേരിയ ഇടിവ് മറികടന്ന് മുംബൈ ഓഹരി സൂചിക പുതിയ ഉയരങ്ങളിലെത്തി. വ്യാപാരത്തിനിടെ 92.68 ഉയര്‍ന്ന സൂചിക 10,896.39 എന്ന പുതിയ റെക്കോഡിലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 20.80 പോയിന്റ് ഉയര്‍ന്ന് 3,233.45ലെത്തി. വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നതാണ് ഓഹരി സൂചികയിലെ കുതിച്ചുകയറ്റത്തിനു പിന്നിലെ പ്രധാന ഘടകം.
എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, മാരുതി ഉദ്യോഗ്, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications