അദ്വാനിയുടെ യാത്രക്ക് എംപിമാരുടെ പിന്തുണ
ദില്ലി: പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി നടത്തുന്ന ദേശീയോദ്ഗ്രഥന യാത്രക്കു ആര്‍എസ്എസിനു പിന്നാലെ ബിജെപി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു.
അദ്വാനിയുടെ യാത്ര ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് ലോക്സഭയിലെ ബിജെപി ഉപനേതാവ് വി.കെ.മല്‍ഹോത്ര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം പറഞ്ഞു.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ അധ്യക്ഷതയിലാണ് ചൊവ്വാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. യോഗത്തില്‍ യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് അദ്വാനി വിശദീകരിച്ചു.
ആര്‍എസ്എസ് നേതാവ് കെ.സുദര്‍ശന്‍ കഴിഞ്ഞ ദിവസം അദ്വാനിയുടെ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ ആറിനാണ് അദ്വാനി ഗുജറാത്തില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. അദ്വാനിക്കൊപ്പം യാത്ര സമാന്തരമായി നടത്തുന്ന ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് ലക്നൗവില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നത്.












Click it and Unblock the Notifications