കോണ്‍ഗ്രസ് കരുണാകരനുമായി ചര്‍ച്ച നടത്തിയേക്കും
ദില്ലി: ഡിഐസിയും യുഡിഎഫും തമ്മില്‍ ധാരണയോ സഖ്യമോ ഉണ്ടാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെ.കരുണാകരനുമായി ചര്‍ച്ച നടത്തിയേക്കും.
മാര്‍ച്ച് 14 ചൊവ്വാഴ്ച ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചര്‍ച്ചയ്ക്കായി പ്രതിനിധികളെ നിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തേക്കും. കേരളത്തിന്റെ ചുമതലയുള്ള വീരപ്പമൊയ്ലി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ദില്ലിയിലുള്ള പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുമായും ഇവര്‍ കൂടിയാലോചന നടത്തിയേക്കും.
ഡിഐസി ബന്ധത്തിനുള്ള ചര്‍ച്ചകള്‍ക്കായി എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി എന്നിവരുള്‍പ്പെട്ട സമിതിയ നേരത്തെ കെപിസിസി സമ്പൂര്‍ണ സമ്മേളനം ചുമതലപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും ചൊവ്വാഴ്ച ആരംഭിച്ചേക്കും.












Click it and Unblock the Notifications