25 ജവാന്‍മാര്‍ കുഴിബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടു
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ 25 സൈനികര്‍ നക്സലുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗദ്ചിരോലി ജില്ലയിലെ പെന്‍ദാരി വനാന്തരത്തില്‍ വച്ചാണ് സൈനികര്‍ക്കു നേരെ ആക്രമണമുണ്ടായത്. നക്സലുകളെ തുരത്താനായി നടത്തിയ നീക്കത്തിനു ശേഷം മടങ്ങുകയായിരുന്ന സൈനിക വാഹനങ്ങളാണ് സ്ഫോടനത്തില്‍ പെട്ടത്. നക്സലുകള്‍ സൈനികര്‍ക്കെതിരെ വെടിവയ്പ് നടത്തുകയും ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.












Click it and Unblock the Notifications