തട്ടിയെടുത്ത തീവണ്ടി നക്സലുകള്‍ വിട്ടയച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്സലുകള്‍ തട്ടിയെടുത്ത പാസഞ്ചര്‍ തീവണ്ടി വിട്ടയച്ചു. ലതേഹര്‍ ജില്ലയിലെ ഹെയഗാര്‍ഗ റെയില്‍വെ സ്റേഷനു സമീപമാണ് തീവണ്ടി തടഞ്ഞുവച്ചിരുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് നക്സലുകള്‍ തീവണ്ടി തടഞ്ഞുവച്ചത്. ചൊവ്വാഴ്ച രാവിലെ 6.20ഓടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സ്ഥലത്ത് നക്സലുകള്‍ ഉണ്ടായിരുന്നില്ല. തീവണ്ടിയിലുണ്ടായിരുന്ന 300 യാത്രക്കാരും സുരക്ഷിതരാണ്.
ജാര്‍ഖണ്ഡിലെ ബാരഖാനയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മുഗളസരയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ഹെയഗാര്‍ഗ, കമന്ദി സ്റേഷനുകള്‍ക്കിടയിലെ വനാന്തരത്തില്‍ വച്ച് തിങ്കളാഴ്ച വൈകീട്ട് 7.30ഓടെ നക്സലുകള്‍ തട്ടിയെടുത്തത്. ഡ്രൈവറെ മര്‍ദിച്ച് അവശനാക്കിയ ശേഷം നക്സലുകള്‍ തീവണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
തീവണ്ടി തട്ടിയെടുത്ത നക്സലുകളുടെ ആവശ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മാര്‍ച്ച് മൂന്നിന് നടന്ന ഏറ്റുമുട്ടലില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടായിരിക്കാം നക്സലുകള്‍ തീവണ്ടി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications