റിപ്പോര്‍ട്ട് ചോര്‍ന്നത് അവകാശലംഘനം: സ്പീക്കര്‍
ദില്ലി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിന് കോഴ ആവശ്യപ്പെട്ട നാല് എംപിമാര്‍ക്കെതിരെ അന്വേഷണം നടത്തിയ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് അവകാശലംഘനമാണെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലോക്സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിനു മുമ്പ് തിങ്കളാഴ്ചയിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതിനെ സ്പീക്കര്‍ നിശിതമായി വിമര്‍ശിച്ചു.
ആരോപണ വിധേയരായ നാല് എംപിമാരെ മാര്‍ച്ച് 22 വരെ സസ്പെന്റ് ചെയ്യമമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.












Click it and Unblock the Notifications