ബിജെപി രഹസ്യ ധാരണയ്ക്കില്ലെന്ന് ശ്രീധരന്‍പിള്ള
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും ബിജെപി രഹസ്യധാരണ ഉണ്ടാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. രഹസ്യബന്ധമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ സ്ഥാനം പാര്‍ട്ടിക്കു പുറത്തായിരിക്കുമെന്നും ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു.
ആരെങ്കിലും പരസ്യ ധാരണയ്ക്ക് ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുകയില്ല. രഹസ്യ ധാരണകള്‍ക്കായി പലരും ബിജെപിയെ സമീപിക്കുന്നുണ്ടെന്നും പിള്ള പറഞ്ഞു. മാര്‍ച്ച് 14 ചൊവ്വാഴ്ച യുവമോര്‍ച്ചയുടെ സംസ്ഥാന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വവി.എസ്.അച്യുതാനന്ദന്‍ അവഗണിക്കപ്പെട്ട ഹിന്ദുവാണ്. ന്യൂനപക്ഷ വിരുദ്ധനെന്ന പേരില്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയ സിപിഎമ്മിന്റെ നടപി തിരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിക്കുമെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications