Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ബില്‍ സഭയില്‍ അവതരിപ്പിച്ചു

തിരുവനന്തുപരം: സുപ്രിം കോടതി വിധിയെ മറികടന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുന്നതിനുള്ള ജലസേചന-ജലസംരക്ഷണ ഭേദഗതി തിങ്കളാഴ്ച തുടങ്ങിയ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചു.

ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ബില്‍ അവതരിപ്പിച്ചത്. തമിഴ്നാടിന്റെ താത്പര്യങ്ങളെ ഹനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ബില്ലെന്നും കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ആമുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തമിഴ്നാടുമായി കേരളത്തിനുള്ള സൗഹൃദബന്ധം തുടരണമെന്നാണ് ആഗ്രഹം. അതേ സമയം താഴ്നിരപ്പിലെ ജില്ലകളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന് അവഗണിക്കാനാവില്ല. നിയമനിര്‍മാണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാവൂവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബില്‍ കൊണ്ടുവരുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+