രാമന്‍പിള്ളയുടെ വീടിനു നേരെ കല്ലേറ്
തിരുവനന്തപുരം: ബിജെപി നേതാവ് കെ. രാമന്‍പിള്ളയുടെ വീടിനു നേരെ കല്ലേറ്. വെഞ്ഞാറമൂടിനടുത്ത് ആലന്തറയിലുള്ള കുടുംബ വീടിന് നേരെ ഞായറാഴ്ച രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്.
രാമന്‍പിള്ളയുടെ വീട്ടിലെ ജനാലകള്‍ക്ക് കേടുപറ്റി. കല്ലേറുണ്ടായപ്പോള്‍ രാമന്‍പിള്ളയുടെ മകള്‍ ശ്രീദേവിയും ഭര്‍ത്താവ് സുരേഷ്കുമാറും വീട്ടിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തു.
ഞായറാഴ്ച വെഞ്ഞാറമൂട് ദീപാനഗറിലെ ഗ്രന്ഥശാല തീയിട്ട് നശിപ്പിച്ച സംഭവവുമുണ്ടായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ ഡി. സുനില്‍കുമാറിനെ കഴിഞ്ഞ മാസം ഒരു സംഘം ആക്രമിച്ചതിനു ശേഷം ഈ പ്രദേശത്ത് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications