കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളത്ത് ഓട്ടോയില്‍ കാറിടിച്ച് രണ്ടു മരണം

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കായംകുളത്തിന് സമീപം ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ മാരുതി കാറിടിച്ച് ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു.

ഓട്ടോ ഡ്രൈവര്‍ കായംകുളം പെരിങ്ങാല പാലപ്പള്ളി കിഴക്കതില്‍ വേണുഗോപാല്‍ (30), ഓട്ടോയിലെ യാത്രക്കാരി ഓച്ചിറ ആലുംപീടിക പട്ടാശേരി നിര്‍മതി കോളനിയില്‍ രമ (50) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച അര്‍ധരാത്രി 12ന് അജന്ത ജംഗ്ഷനില്‍ വച്ചാണ് അപകടം നടന്നത്. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് തീവണ്ടിയില്‍ കായംകുളത്തെത്തിയ രമ ഓട്ടോയില്‍ വീട്ടിലേക്കു പോകുകയായിരുന്നു. യാത്രയ്ക്കിടയില്‍ കേടുപാട് പറ്റിയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോയ്ക്കു പിന്നില്‍ അതിവേഗം വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X