മഹാരാഷ്ട്രയിലെ ജല്‍ഗാവിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
ദില്ലി: മഹാരാഷ്ട്രയിലെ ജല്‍ഗാവിലും പക്ഷിപ്പനി പടര്‍ന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ആ പ്രദേശത്തെ 75,000 കോഴികളെ കൊല്ലാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
നേരത്തെ പക്ഷിപ്പനി കണ്ടെത്തിയ നന്ദൂര്‍ബാര്‍ ജില്ലയുടെ അയല്‍ജില്ലയാണ് ജല്‍ഗാവ്. ജല്‍ഗാവിലെ നാല് ഗ്രാമങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. അതേ സമയം മനുഷ്യര്‍ക്ക് പക്ഷിപ്പനി ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ലെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി വിനീത് ചൗധരി അറിയിച്ചു.
ജല്‍ഗാവിലെ ഹാതെദ്, സാല്‍വെ, സവാദ, മാറുല്‍ എന്നീ ഗ്രാമങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഫിബ്രവരി 25ന് ഭോപാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. പരിശോധനയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് തെളിഞ്ഞു.
ജല്‍ഗാവിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥിതി പരിശോധിക്കാന്‍ 50 പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications