കശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രണ്ട് ലഷ്കര്‍ ഇ തോയിബ ഭീകരരെ സൈനികര്‍ വെടിവച്ചുകൊന്നു.
ചൊവ്വാഴ്ച രാത്രി ഭീകരരെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചില്‍ ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഭീകരര്‍ ഒളിഞ്ഞിരിക്കുകയായിരുന്ന വീടു വളഞ്ഞ സൈനികര്‍ക്കു നേരെ വെടിവയ്പുണ്ടായി. സൈനികര്‍ തിരിച്ചുവെടിവയ്ക്കുകയും ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും രണ്ട് എകെ റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.












Click it and Unblock the Notifications