ദേവരാജന്‍ മാസ്ററുടെ സംസ്കാരം വെള്ളിയാഴ്ച
കൊല്ലം: ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്ററുടെ സംസ്കാരം വെള്ളിയാഴ്ച ജന്മനാടായ പരവൂരില്‍ നടക്കും.
ചെന്നൈയില്‍ നിന്നും വ്യാഴാഴ്ച രാവിലെ പത്തിന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് മൃതദേഹം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് മൃതദേഹം പരവൂരിലേക്ക് കൊണ്ടുപോകും.
പരവൂര്‍ എസ്.എന്‍.വി ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് സംസ്കാരം നടക്കും.












Click it and Unblock the Notifications