ജി.ദേവരാജന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര-നാടക സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റര്‍ (78) അന്തരിച്ചു. ചെന്നൈയിലെ വിജയാ ആശുപത്രിയില്‍ ചൊവാഴ്ച രാത്രി 12.30ഓടെയായിരുന്നു അന്ത്യം. ചെന്നൈയില്‍ തന്നെ സംസ്കാരം നടത്തും.
ഹൃദ്രോഗത്തുെടര്‍ന്ന് ഒരാഴ്ച മുമ്പാണ് ദേവരാജന്‍ മാസ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ചൊവാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും വൈകിട്ടോടെ നില വഷളായി. ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചങ്ങനാശേരി സ്വദേശിനി കഥകളി കലാകാരി ലീലാമണിയാണ് ഭാര്യ. ശര്‍മിള (ഓസ്ട്രേലിയ), രാജാനന്ദ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ എച്ച്.സി.എല്‍) എന്നിവര്‍ മക്കളാണ്.
1951ല്‍ പൊന്നരിവാരമ്പളിയില്‍ കണ്ണെറിയുന്നോളെ എന്ന നാടകഗാനത്തിലൂടെയാണ് ദേവരാജന്‍ മാസ്റര്‍ സംഗീതസംവിധാന രംഗത്തെത്തിയത്. പിന്നീട് കാലം മാറുന്ന എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. മുന്നൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ദേവരാജന്‍ മാസ്റര്‍ ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ ഇന്ന് മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. തലമുറകള്‍ കൈമാറിയ ഒട്ടേറെ അനശ്വരഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ മഹത്തായ സംഗീത ജീവിമായിരുന്നു അദ്ദേഹത്തിന്റേത്.
ജെ.സി.ഡാനിയേല്‍ അവാര്‍ഡ്, പ്രേംനസീര്‍ പുരസ്കാരം, ടി.കെ. മജീദ് അവാര്‍ഡ്, നാടക-സിനിമാഅവാര്‍ഡുകള്‍ തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
1927 സപ്തംബര്‍ 27 ഭന് കൊല്ലത്തിനടുത്ത് പരവൂരില്‍ മൃദംഗവിദ്വാന്‍ കൊച്ചുഗോവിന്ദനാശാന്റേയും കൊച്ചുകുഞ്ഞിന്റെയും മകനായി ജനിച്ച ദേവരാജന്‍ കച്ചേരികളിലൂടെയാണ് സംഗീത ലോകത്ത് പരിചിതനാകുന്നത്.












Click it and Unblock the Notifications