വീരപ്പമൊയ്ലി മുരളിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയിലെത്തുന്നിനായി യുഡിഎഫും ഡിഐസിയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 15 ബുധനാഴ്ച കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം വീരപ്പ മൊയ്ലി ഡിഐസി പ്രസിഡന്റ് കെ.മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മൊയ്ലി കരുണാകരനുമായി ചര്‍ച്ച നടത്തും.
തങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുരളിയും മൊയ്ലിയും പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.
ചര്‍ച്ചയില്‍ ഡിഐസിക്ക് 28 സീറ്റ് നല്‍കണമെന്ന് മുരളി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ ഇരുപതില്‍ കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications