ജലസേചന, ജലസംരക്ഷണ ഭേദഗതി ബില്‍ പാസാക്കി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുക ലക്ഷ്യമിട്ട് തയ്യാറാക്കിയ 2006ലെ ജലസേചന, ജലസംരക്ഷണ ഭേദഗതി ബില്‍ നിയമസഭ മാര്‍ച്ച് 15 ബുധനാഴ്ച ഐക്യകണ്ഠേന പാസാക്കി.
ചൊവ്വാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് അണക്കെട്ടിലും സുരക്ഷാ പരിശോധന നടത്താനും പൊതുജനസുരക്ഷയ്ക്കം ഭീഷണിയെങ്കില്‍ അവയുടെ പ്രവര്‍ത്തനം തടയുന്നതിനും അണക്കെട്ട് സുരക്ഷാസമിതിക്ക് പൂര്‍ണാധികാരം നല്‍കുന്നതാണ് ബില്‍. 22 ഡാമുകള്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും അണക്കെട്ടിന്റെ ജലപരിധി കൂട്ടണമെങ്കില്‍ അതോറിറ്റിക്ക് രേഖാമൂലം അപേക്ഷ നല്‍കണം. അതോറിറ്റിയുടെ തീരുമാനങ്ങള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഡാമുകളുടെ ഉയരംകൂട്ടുക, സംഭരണശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയൂ. അപകട നിലയിലായ ഡാമുകളുടെ ഘടനാപരമായ മാറ്റങ്ങള്‍ അതോറിറ്റിക്ക് നിര്‍ദേശിക്കാം.












Click it and Unblock the Notifications