വി.എസ് മത്സരിക്കില്ല; പാലൊളി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പാലൊളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുന്‍നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.
വി.എസിന്റെ പേരില്ലാത്ത സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ചു. വി.എസിന്റെ സിറ്റിംഗ് സീറ്റായ മലമ്പുഴയില്‍ കെ.വി.രാമകൃഷ്ണന്‍ മത്സരിക്കും. പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.
സെക്രട്ടറിയേറ്റ് യോഗം സമാപിച്ചതിനു ശേഷം ബുധനാഴ്ച ഉച്ചക്കു ശേഷം ആരംഭിച്ച സംസ്ഥാന സമിതി യോഗം ആരംഭിച്ചു. സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. എം.എ.ബേബിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈയുള്ള സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്ന് ഉറപ്പാണ്.
ചൊവ്വാഴ്ചയാണ് സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചൊവ്വാഴ്ച ചര്‍ച്ച നടന്നിരുന്നില്ല. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ ഔദ്യോഗിക പക്ഷം വി.എസിനെതിരെ പിടി മുറുക്കിയതോടെ പാലൊളി മുഹമ്മദുകുട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരമൊരുങ്ങുകയായിരുന്നു. വി.എസിനെ മുഖ്യമന്ത്രി സ്ഥാനാാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വി.എസിനെതിരായ കര്‍ശന നിലപാടില്‍ അയവ് വരുത്താന്‍ ഔദ്യോഗികപക്ഷം തയ്യാറായില്ല.
പോളിറ്റ് ബ്യൂറോ അംഗം ജ്യോതിബസു വി.എസിനെ ഫോണില്‍ വിളിച്ച് പാര്‍ട്ടിയെ ഒന്നിച്ചു കൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.












Click it and Unblock the Notifications