രമേശ് അധ്യക്ഷനായി തിരഞ്ഞെടുപ്പ് സമിതി
ദില്ലി: രമേശ് ചെന്നിത്തല അധ്യക്ഷനായി 26 അംഗ തിരഞ്ഞെടുപ്പ് സമിതിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി രൂപം നല്‍കി. 44 അംഗ പ്രചാരണ സമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ്ശുക്ല അറിയിച്ചു.
കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, കേന്ദ്രമന്ത്രി വയലാര്‍ രവി, പി.സി.ചാക്കോ, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ അംഗങ്ങളാണ്.
തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളുടെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും. കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയായിയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നത്.
44 അംഗ പ്രചാരണ സമിതിയുടെ അധ്യക്ഷന്‍ വക്കം പുരുഷോത്തമനാണ്. കെ.പി.ഉണ്ണിക്കൃഷ്ണന്‍, എ.സി.ജോസ് തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്.












Click it and Unblock the Notifications