ഡിഐസി: ചര്‍ച്ചയില്‍ പുരോഗതിയെന്ന് രമേശ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ധാരണയിലെത്തുന്നതു സംബന്ധിച്ച് ഡിഐസിയുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ സീറ്റ് വിഭജനം മാര്‍ച്ച് 18നുുള്ളില്‍ പൂര്‍ത്തിയാകുമെന്നും ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് 13 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐക്ക് വിട്ട നടപടിയെ അപലപിച്ച സിപിഎം കേന്ദ്രനേതൃത്വം ലാവ്ലിന്‍ കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ലാവ്ലിന്‍ പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് വി.എസ്.അച്യുതാനന്ദനെ വെട്ടിനിരത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലാവ്ലിന്‍ പ്രശ്നത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശം കാരാട്ട് വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications