എസ്എസ്എസ്എല്‍സി പരീക്ഷ തുടങ്ങി
തിരുവനന്തപുരം: എസ്എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച രാവിലെ ആരംഭിച്ചു. 5,36,953 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് 2,678 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പുതിയ സ്കീമും പഴയ സ്കീമും ഉള്‍പ്പെടെ ആകെ 5,36,953 പേരാണ് പരീക്ഷ ഇത്തവണ എഴുതുന്നത്. ഇത്തവണ 2,38,788 പെണ്‍കുട്ടികളും, 2,37, 529ആണ്‍കുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തിരിക്കുന്നത്. പഴയ സ്കീമിലെ പരീക്ഷ മാര്‍ച്ച് 28 വരെയും പുതിയ സ്കീമിലെ പരീക്ഷ മാര്‍ച്ച് 29 വരെയും നടക്കും.
ക്രമക്കേടുകള്‍ തടയുന്നതിന് സര്‍ക്കാരിന്റെയും ഡിപിഐ, ഡിഇഒ എന്നിവരുടെയും സ്ക്വാഡുകള്‍ രംഗത്തുണ്ട്. സംസ്ഥാനത്തിന് പുറമേ ലക്ഷദ്വീപിലും ഗള്‍ഫിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.












Click it and Unblock the Notifications