ഡിഐസി: യുഡിഎഫ് തീരുമാനം മാര്‍ച്ച് 18നു മുമ്പ്
ദില്ലി: ഡിഐസി കാര്യത്തില്‍ മാര്‍ച്ച് 18ന് മുമ്പ് തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള വീരപ്പമൊയ്ലിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
യുഡിഎഫിലെ സീറ്റുവിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ 16നും 17നും നടക്കുമെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. 18ന് യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും.
ഡിഐസിയെ യുഡിഎഫിലെടുക്കുന്നതു സംബന്ധിച്ച് മുസ്ലിം ലീഗ് നടത്തിയ ചര്‍ച്ചകളെ കുറിച്ച് വീരപ്പമൊയ്ലിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഡിഐസി പ്രശ്നം ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിക്കപ്പെട്ട നേതാക്കളായ എ.കെ.ആന്റണിയും വയലാര്‍ രവിയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേ സമയം ഡിഐസി ഇല്ലാതെയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്ന് തങ്കച്ചന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആരുമായും കൂട്ടുചേരുമെന്ന് യോഗത്തിനു ശേഷം വീരപ്പമൊയ്ലി വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications