എയര്‍ ഇന്ത്യാ, ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം ഈ വര്‍ഷമുണ്ടായേക്കും
ദില്ലി: എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ലയനം ഈ വര്‍ഷമുണ്ടായേക്കും. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം എയര്‍ലൈന്‍സുകളുടെ ലയനത്തിനായി നടപടികളുണ്ടാവുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
കെഎല്‍എം-എയര്‍ ഫ്രാന്‍സ്, എയര്‍ സഹാറ-ജെറ്റ് എയര്‍വെയ്സ് എന്നീ കമ്പനികള്‍ സമീപകാലത്ത് ലയിച്ച ശ്ചാത്തലത്തിലാണ് പൊതുമേഖലാ വിമാനക്കമ്പനികളും ലയനത്തിനൊരുങ്ങുന്നത്. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചാല്‍ 130 ഓളം വിമാനങ്ങളുള്ള വന്‍ കമ്പനിയായി ഈ സംരംഭം മാറും.
ഈ കമ്പനികളില്‍ സര്‍ക്കാരിനുള്ള 20-25 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.












Click it and Unblock the Notifications