Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനം തരൂ, ഇല്ലെങ്കില്‍ പാര്‍ട്ടി വിടാന്‍ അനുവദിക്കൂ: ഖുറാന

ദില്ലി: സംഘടനയില്‍ തനിക്ക് ഏതെങ്കിലും പ്രധാനപ്പെട്ട ജോലി തരണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിടാന്‍ അനുവദിക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിംഗിനോട് ആവശ്യപ്പെട്ടു.

ഉമാഭാരതിയുടെ ജനദേശ റാലിയില്‍ ചേരാനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടതായി ഖുറാന വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താനുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ കടുത്ത തീരുമാനങ്ങളൊന്നുമെടുക്കരുതെന്നുമാണ് രാജ്നാഥ്സിംഗ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1996ല്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം തനിക്ക് പ്രധാന സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് രാജ്നാഥ്സിംഗിനെ അറിയിച്ചിട്ടുണ്ട്. തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി ലംഘിച്ചു.

ഹവാല കേസ് ഉയര്‍ന്നുവന്നതിനു ശേഷം അദ്വാനിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ 1996ല്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. താന്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് തലവന്‍ രാജു ഭയ്യ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശം അനുസരിച്ച് തനിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമായിരുന്നെങ്കിലും അദ്വാനിയുടെ ആഗ്രഹപ്രകാരം രാജിവയ്ക്കുകയാണ് താന്‍ ചെയ്തത്- ഖുറാന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+