മഹാരാഷ്ട്രയില്‍ പക്ഷിപ്പനി പടര്‍ന്നേക്കുമെന്ന് ആശങ്ക
ദില്ലി: മഹാരാഷ്ട്രയിലെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പക്ഷിപ്പനി പടര്‍ന്നേക്കുമെന്ന് ആശങ്ക. നന്ദുര്‍ബാറില്‍ പക്ഷിപ്പനി കണ്ടെത്തിയതിനു ശേഷം കോഴികളെ കൊല്ലുന്നതിനു പകരം അനധികൃതമായി മറ്റു സ്ഥലങ്ങളിലേക്ക് കടത്തിയതാണ് ഈ ആശങ്കക്കു കാരണം.
ലക്ഷക്കണക്കിന് കോഴികളെയാണ് കൊല്ലാതെ അനധികൃതമായി മറ്റു സ്ഥലങ്ങളിലേക്ക് കടത്തിയത്. ഇതിനു പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുണ്ടായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒമ്പത് ലക്ഷം പക്ഷികളെ കൊന്നൊടുക്കിയെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും 2.9 ലക്ഷം പക്ഷികളെ മാത്രമേ കൊന്നിട്ടുള്ളൂ. ആറു ലക്ഷത്തോളം കോഴികളെ മറ്റു സ്ഥലങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇവയില്‍ പലതിനും പക്ഷിപ്പനി ബാധയുണ്ടാകാമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications