നവി മുംബൈയില്‍ കലാപം: നാല് പേര്‍ മരിച്ചു
മുംബൈ: താന ജില്ലയിലെ നവി മുംബൈ മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കലാപം നിയന്ത്രിക്കാനായി പൊലീസ് വെടിവയ്പ് നടത്തി.
ബുധനാഴ്ച രാത്രി ഹോളി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് വര്‍ഗീയ കലാപത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയും കലാപം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് കലാപം നിയന്ത്രിക്കാനായി വെടിവയ്പ് നടത്തി.
സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications