Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ഗുജറാത്തിലേക്ക് മാറ്റണമെന്ന് സഹീറ

മുംബൈ: തന്നെ ഗുജറാത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മുംബൈ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്നതിനാല്‍ ഗുജറാത്തിലെ ജയിലിലേക്ക് അയക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് സഹീറ നല്‍കിയ അപേക്ഷയില്‍ നിന്നും വിരുദ്ധമായ ആവശ്യമാണ് വ്യാഴാഴ്ച അവര്‍ കോടതിയില്‍ ഉന്നയിച്ചത്.

പൊലീസ് തന്നെ ഇവിടെ വച്ച് കൊല്ലുമെന്നും തനിക്ക് മതിയായ ഭക്ഷണം തരുന്നില്ലെന്നും നിസ്കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സഹീറ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് സഹീറയുടെ പരാതിയെ കുറിച്ച് അവരെ അനുഗമിച്ച പൊലീസുകാരോട് കോടതി വിശദീകരണം ആരാഞ്ഞു. സഹീറ സസ്യേതര ഭക്ഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് നല്‍കാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. നിസ്കാരത്തിന് ഒരു ദുപ്പട്ട നല്‍കണമെന്ന് സഹീറ ആവശ്യപ്പെട്ടിരുന്നുവെന്നും ചട്ടങ്ങള്‍ അനുസരിച്ച് അത് അനുവദിക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.

സഹീറയോട് കര്‍ക്കശമായി പെരുമാറരുതെന്നും അവര്‍ക്ക് വീട്ടിലേതു പോലുള്ള ആഹാരം നല്‍കാനും നിസ്കാരം നടത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും തുടര്‍ന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

മാര്‍ച്ച് 20 വരെ സഹീറയെ കസ്റഡിയില്‍ വയ്ക്കാനും മാര്‍ച്ച് 20ന് അവരെ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കള്ളമൊഴി നല്‍കിയതിന് സഹീറയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച വിധി ഏതു രീതിയിലാണ് നടപ്പാക്കേണ്ടതെന്ന് സുപ്രിം കോടതി ഇതുവരെ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ മാര്‍ച്ച് 20 വരെ അവരെ കസ്റഡിയില്‍ വയ്ക്കാനാണ് കോടതിയുടെ നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+