Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഘടകക്ഷിയെ ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസ് നേതൃത്വത്തെയും സോണിയാഗാന്ധിയെയും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്കു വരാം. വീരപ്പമൊയ്ലിയും കെ.മുരളീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്നെ ധരിപ്പിച്ചിട്ടണ്ട്. എന്നാല്‍ അതൊന്നും പുറത്തു പറയാനാവില്ല- ഉമ്മന്‍ചാണ്ടി പറഞ്ഞു. മാര്‍ച്ച് 16 വ്യാഴാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഐസിയെക്കുറിച്ച് അവസാനവാക്ക് പറയേണ്ടത് ഞാനല്ല. യുഡിഎഫ് ഘടകകക്ഷികളിലെ എല്ലാവരും കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാകും. സീറ്റ് നിര്‍ണയത്തില്‍ ആരെയും കാക്കാതെ മുന്നോട്ടുപോകും.

തിരഞ്ഞെടുപ്പിനെ യുഡി എഫ് ഒറ്റക്കെട്ടായി നേരിടും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഒരിക്കലും നേടാനാവില്ലെന്നു കരുതിയ പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സാധിച്ചു. എയര്‍ കേരള മാത്രമാണ് നടപ്പാക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അതിനു വേണ്ട പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+