Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക്: കൊച്ചി തുറമുഖം സ്തംഭിച്ചു

കൊച്ചി: ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി തുറമുഖം സ്തംഭിച്ചു. തുറമുഖ ജീവനക്കാരുടെ സംഘടനയായ കൊച്ചിന്‍ പോര്‍ട്ട് സ്റാഫ് അസോസിയേഷന്റെ രണ്ടു നേതാക്കളുള്‍പ്പെടെ അഞ്ച് ജീവനക്കാരെ തുറമുഖ ചെയര്‍മാന്‍ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തുറമുഖ ജീവനക്കാര്‍ സമരം തുടങ്ങിയത്.

ജോലിസമയത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് യൂണിയന്‍ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തത്. എന്നാല്‍ സംഘടനയുടെ സമ്മേളന കാര്യം തങ്ങള്‍ ജീവനക്കാരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ജീവനക്കാര്‍ വാദിക്കുന്നു.

അപ്രതീക്ഷിതമായ സമരത്തെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. ലക്ഷദ്വീപില്‍ നിന്നുള്ള യാത്രക്കാരുമായി എത്തിയ ടിപ്പു സുല്‍ത്താന്‍ എന്ന കപ്പല്‍ തുറമുഖത്തടുപ്പിക്കാനാകാതെ കടലില്‍ കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+